എം.കെ.ആര്‍ പിള്ളയെ നാഗാലാന്റ് പൊലിസ് ട്രാഫിക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്നു പുറത്താക്കി


തിരുവനന്തപുരം: എം.കെ.ആര്‍ പിള്ളയെ നാഗാലാന്റ് പൊലിസ് ട്രാഫിക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്നും പുറത്താക്കി. വിഷയം ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് നാഗാലാന്റ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ആദായ നികുതി വകുപ്പിന്റെ അറിയിപ്പു ലഭിച്ചാല്‍ തുടര്‍നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.


2011 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ച പിള്ള ഉപദേശക സ്ഥാനത്ത് തുടരുകയായിരുന്നു. അനധികൃത സ്വത്ത് വിവരങ്ങള്‍ മുന്‍പേ ലഭിച്ചിരുന്നതായി ആദായി നികുതി വകുപ്പും അറിയിച്ചു.


പിള്ളയുടെ വീട്ടില്‍ കണ്ടെത്തിയ നാഗാലാന്‍ഡ് പൊലിസിന്റെ ട്രക്ക് തങ്ങളുടെ അറിവോടെ കൊണ്ടുപോയതല്ലെന്നും ഈ ട്രക്ക് എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ച് കേരളത്തിലെത്തിയെന്ന് അന്വേഷിക്കുമെന്നും നാഗാലാന്റ് പൊലിസ് അറിയിച്ചു.



Sharing is Caring