ഉപഭോക്താക്കളുടെ പരാതികള്‍ പരിശോധിക്കാനുളള ഉദ്യോഗസ്ഥനില്ല; വാട്‌സ്ആപ്പിന് സുപ്രിം കോടതിയുടെ വിമര്‍ശനം


ദില്ലി: വാട്‌സ്ആപ്പിന് സുപ്രിം കോടതി വിമര്‍ശനം. ഉപഭോക്താക്കളുടെ പരാതികള്‍ പരിശോധിക്കാനുളള ഉദ്യോഗസ്ഥനെ നിയമിക്കാത്തതിനാണ് വാട്‌സ്ആപ്പിനെ സുപ്രിം കോടതി വിമര്‍ശിച്ചത്. ഇതേപ്പറ്റി ഐടി മന്ത്രാലയത്തോട് വിശദീകരണം തേടി കോടതി നോട്ടീസും അയച്ചിട്ടുണ്ട്.


പരാതികള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ നിയമനം ഇല്ലാത്തത് വിവര സാങ്കേതിക വിദ്യാ നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് വാട്‌സാപ്പിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നടപടി.




Sharing is Caring