ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും മകനും വെടിയേറ്റു മരിച്ചു


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും മകനും വെടിയേറ്റു മരിച്ചു. യു.പിയിലെ സാംബല്‍ ജില്ലയിലാണ് സംഭവം. എസ്.പി നേതാവ് ചോട്ടേ ലാല്‍ ദിവാകര്‍, മകനുമാണ് മരിച്ചത്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും കൊല്ലപ്പെട്ടത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരെയും വെടിവച്ച്‌ കൊല്ലുകയായിരുന്നെന്ന് സാംബല്‍ എസ്.പി യമുനാ പ്രസാദ് പറഞ്ഞു.


ദിവാകറും മകനും പാടത്ത് നക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ബൈക്കില്‍ എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ഇരുവരെയും വെടിവച്ച്‌ കൊല്ലുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച ശേഷം അക്രമികള്‍ കടന്നുകളഞ്ഞു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്ന നേതാവാണ് ചോട്ടേ ലാല്‍ ദിവാകര്‍. പിന്നീട് എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന്‍െ്‌റ സ്ഥാനാര്‍ത്ഥിക്കായി സീറ്റ് വിട്ടുകൊടുത്ത് മത്സരരംഗത്ത് നിന്ന് പിന്‍മാറുകയായിരുന്നു. പ്രാദേശിക ഗുണ്ടാ സംഘങ്ങളാണ് ദിവാകറിന്‍െ്‌റ കൊലപാതകത്തിന് പിന്നിലെന്ന് സമാജ്‌വാദി പാര്‍ട്ടി ജില്ലാ ഫിറോസ് ഖാന്‍ പറഞ്ഞു.




Sharing is Caring