സൗദി അറേബ്യയില്‍ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേർ മരിച്ച സംഭവത്തില്‍ ഭൂരിഭാഗവും ഇന്ത്യക്കാർ ആണെന്ന സ്ഥിരീകരണത്തിന് പിന്നാലെ, മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ സൗദിയില്‍ ആരംഭിച്ചു.ഫോറൻസിക് പരിശോധനകള്‍ക്കായി മൃതദേഹങ്ങളുടെ സാമ്ബിളുകള്‍ അയച്ചിരിക്കുകയാണ്.
അതേസമയം, അപകടത്തില്‍പ്പെട്ട ഒരു കുടുംബത്തിന് സംഭവിച്ചത് ഞെട്ടിക്കുന്ന നഷ്ടമാണ്. ഒരു കുടുംബത്തിലെ 18 പേരാണ് അപകടത്തില്‍ മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്.മൃതദേഹങ്ങളുടെ സാമ്ബിളുകള്‍ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിക്കാൻ കുറഞ്ഞത് 48 മണിക്കൂർ എങ്കിലും വേണ്ടി വരും. മരിച്ചവരുടെ ബന്ധുക്കളും തെലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയില്‍ എത്തും.

ഇതിനുശേഷമായിരിക്കും സംസ്കാര നടപടികള്‍ തീരുമാനിക്കുക. ശനിയാഴ്ച നാട്ടില്‍ തിരിച്ചെത്തേണ്ടവരായിരുന്നു അപകടത്തില്‍പ്പെട്ട തീർത്ഥാടക സംഘം.അപകടത്തില്‍ മരിച്ചവരില്‍ ഒരു കുടുംബത്തിലെ 18 പേർ ഉള്‍പ്പെടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതില്‍ 9 പേർ കുട്ടികളാണ്. ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിച്ച കുടുംബാംഗമായ മുഹമ്മദ് ആസിഫ് ആണ് ഈ വലിയ നഷ്ടം വിവരിച്ചത്.
അദ്ദേഹത്തിന്റെ സഹോദരിയുടെ ഭർത്താവ്, ഭാര്യാസഹോദരൻ, അവരുടെ മകൻ, മൂന്ന് പെണ്‍മക്കള്‍, അവരുടെ കുട്ടികള്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ചവരില്‍ ഹൈദരാബാദില്‍ നിന്ന് ഉംറയ്ക്ക് പോയ 16 പേർ ഉള്‍പ്പെടുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നാല് പേർ സ്ത്രീകളാണ്.അപകടത്തില്‍പ്പെട്ട സംഘത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരാള്‍ മാത്രമാണുള്ളത് – അബ്ദുള്‍ ഷുഹൈബ് മുഹമ്മദ്.
ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസിന്റെ ഡ്രൈവർക്ക് തൊട്ടടുത്താണ് ഇദ്ദേഹം ഇരുന്നിരുന്നത് എന്നാണ് വിവരം. ജിദ്ദ കോണ്‍സല്‍ ജനറല്‍ ആശുപത്രിയിലെത്തി അബ്ദുള്‍ ഷുഹൈബിനെ സന്ദർശിച്ചു.ഹൈദരാബാദിലെ അല്‍മദീന ട്രാവല്‍സ് വഴിയാണ് ഇവർ ഉംറയ്ക്ക് പോയത്. ട്രാവല്‍ ഏജൻസിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ റിയാദിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയിട്ടുണ്ട്. അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി.













