ഇ​ന്ത്യ- പാ​കിസ്​താന്‍ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ ഡോ​ണ​ള്‍​ഡ് ട്രം​പ്


വാ​ഷിം​ഗ്ട​ണ്‍‍: ഇ​ന്ത്യ- പാ​കിസ്​താന്‍ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യും ഉടന്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് ട്രം​പ് അറിയിച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്​. ചര്‍ച്ചകള്‍ ഇന്ത്യയും പാകിസ്​താനുമിടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ കുറക്കുമെന്നും ട്രംപ്​ പറഞ്ഞു.
വൈ​റ്റ് ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടാ​ണ് ട്രം​പ് ഇ​ക്കാ​ര്യ​ങ്ങ​ള്‍‌ വെ​ളി​പ്പെ​ടു​ത്തി​യ​ത്.


അ​ടു​ത്ത ഞാ​യ​റാ​ഴ്ച ഹൂ​സ്റ്റ​ണി​ല്‍ ന​ട​ക്കു​ന്ന ‘ഹൗ​ഡി മോ​ഡി’ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ട്രം​പ്, വിഷയം മോ​ദി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഈ ​മാ​സം അ​വ​സാ​നം ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന യു​.എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി​ സെക്​ഷനില്‍ പ​െങ്കടുക്കുന്ന ഇമ്രാന്‍ ഖാന​ുമായും ട്രംപ്​ കൂടിക്കാഴ്​ച നടത്തിയേക്കും.


നേ​ര​ത്തെ​യും പ്ര​ശ്ന​ത്തി​ല്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന് ഡൊണാള്‍ഡ്​ ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, കശ്​മീര്‍ ത​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്നും മ​റ്റൊ​രു രാ​ജ്യ​ങ്ങ​ളും ആ ​പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ടേ​ണ്ടെ​ന്ന നിലപാടാണ്​ ഇ​ന്ത്യ അ​റി​യി​ച്ചി​രുന്നത്​. ജി-7 ​ഉ​ച്ച കോ​ടി​ക്കി​ടെ ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​വേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നേ​രി​ട്ടും വി​ദേ​ശ​കാ​ര്യ വ​ക്താ​ക്ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ​യും ഇന്ത്യയുടെ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.



Sharing is Caring