അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഇറച്ചി കയറ്റുമതിക്കാരന് മോയിന്‍ ഖുറേഷിയെ ഡല്‍ഹി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഖുറേഷി നല്കിയ ജാമ്യാപേക്ഷ ഈ മാസം 16ന് പരിഗണിക്കും.
അതേസമയം, കസ്റ്റഡി കാലയളവില്‍ മൂന്ന് ആവശ്യങ്ങളുന്നയിച്ച് ഖുറേഷി കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ജയിലിനുള്ളില്‍ നിസ്കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും സൗകര്യമൊരുക്കണം, മറ്റു തടവുപുള്ളികള്‍ അക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ കോടതിയില്‍ പ്രത്യേക വാഹനത്തില്‍ ഹാജരാക്കണം, കാല്‍മുട്ട് വേദനയുള്ളതിനാല്‍ യൂറോപ്യന്‍ ടോയ്ലറ്റ് അനുവദിക്കണം എന്നിവയാണ് ആവശ്യം.

ഓഗസ്റ്റ് 25നാണ് ഖുറേഷി അറസ്റ്റിലായത്.













