ഇന്ത്യയുടെ അഭിമാനം അഭിനന്ദന്‍ വര്‍ധമാന്‍ കോക്പിറ്റില്‍ തിരിച്ചെത്തി യുദ്ധവിമാനം പറത്തി


ഡല്‍ഹി : നീണ്ട ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മിഗ് 21 വിമാനം പറത്തി ഇന്ത്യയുടെ അഭിമാനം അഭിനന്ദന്‍ വര്‍ധമാന്‍. രാജസ്ഥാനിലെ വ്യോമസേനയുടെ ബേസില്‍ വച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം മിഗ് 21 വിമാനം പറത്തിയത്. ബലാകോട്ട് മിന്നല്‍ ആക്രമണത്തിന് പിന്നാലെ നടത്തിയ വ്യോമാക്രമണത്തില്‍ ശത്രു രാജ്യത്തിന്റെ വിമാനം തുരത്തുന്നതിനിടെ സ്വന്തം വിമാനം തകര്‍ന്ന് പാകിസ്ഥാന്റെ കൈയില്‍ അകപെടുകയായിരുന്നു വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍.


പിന്നീട് ഇദ്ദേഹത്തെ ഇന്ത്യക്ക് തന്നെ കൈമാറുകയും ചെയ്തു. തുടര്‍ന്ന് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് ബെംഗളുരുവിലെ ഐഎഎഫ് എയ്റോസ്‌പേസ് മെഡിസിന്‍ വിഭാഗം പറക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. ഇതിന് പിന്നാലെയാണ് പോര്‍മുഖത്ത് തിരികെയെത്തിയത്. രാജ്യത്തിന് വേണ്ടി പോരാടിയ അദ്ദേഹത്തിന് വീര്‍ ചക്ര ബഹുമതിയും നല്‍കി




Sharing is Caring