ന്യൂഡല്‍ഹി : ഇന്ത്യയിലെ ആളോഹരി വരുമാനത്തിന്‍റെ കണക്ക് പുറത്തുവിട്ടു. പ്രതിശീര്‍ഷ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 8.6% വര്‍ധനവുണ്ടായി . ഔദ്യോഗിക കണക്കനുസരിച്ച് 1,12,835 രൂപയാണ് ഇന്ത്യയുടെ ആളോഹരിവരുമാനം. 2016-17ല്‍ ഇത് 1,03,835 രൂപയായിരുന്നു, 2015-16ല്‍ 94,130 രൂപയും.
എന്നാല്‍, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2011-12ലെ സ്ഥിരവിലയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ വളര്‍ച്ചാ നിരക്ക് 2017-18ല്‍ 5.4% കൂടി ആളോഹരി വരുമാനം 86,668 രൂപയാണ്. 2016-17ല്‍ ഇത് 82,229 രൂപയായിരുന്നു.

രാജ്യത്തിന്റെ മൊത്തം വരുമാനം 10% വര്‍ധിച്ച 165.87 ലക്ഷം കോടി രൂപയായി. 2016-17ല്‍ 150.77 ലക്ഷം കോടി രൂപയായിരുന്നു. 2011-12 അടിസ്ഥാനവര്‍ഷമാക്കി കണക്കാക്കിയാല്‍ 2017-18ലെ ദേശീയ മൊത്ത വരുമാനം 6.7% വര്‍ധിച്ച128.64 ലക്ഷം കോടിയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 120.52 ലക്ഷം കോടി രൂപയായിരുന്നു.













