ഇനി ‘ഭീം ആപ്പിലൂടെ റെയില്‍ വേ ടിക്കറ്റ് ബുക്ക് ചെയ്യാം


റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍ വര്‍ധനവുണ്ടായതോടെ യാത്രക്കാര്‍ക്ക് ഭീം ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വെ.


നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ 58 ശതമാനമായിരുന്നു റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ഇപ്പോള്‍ 70 ശതമാനമായി ഉയര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി. 30 ശതമാനത്തോളം ആളുകള്‍ മാത്രമാണ് റെയില്‍വെ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളെ ആശ്രയിക്കുന്നത്.


നോട്ട് നിരോധിച്ചപ്പോള്‍ ബാങ്കിലെ ഇടപാടുകള്‍ എളുപ്പമാക്കുന്നതിനായി പ്രധാനമന്ത്രി പുറത്തിറക്കിയ ആപ്പാണ് ഭീം. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് അടക്കം നിരവധി ബാങ്കിങ് ഇടപാടുകള്‍ ഭീം വഴി സുഗമമായി നടക്കും. റെയില്‍വെ ടിക്കറ്റിനായി പേറ്റിഎം അടക്കമുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യ ആശ്രയിക്കുന്നത് അഞ്ചു കോടിയോളം ആളുകളാണ്.



Sharing is Caring