ഇഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം


ഇഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തില്‍ ആഴ്സണലിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു വലിയ വിജയം.ഇന്ന് സീസണിലെ ഏറ്റവും നിര്‍ണായകമായ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ച്‌ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആയിരുന്നു ഗ്വാര്‍ഡിയോളയുടെ ടീമിന്റെ വിജയം. ഒരു അസിസ്റ്റും രണ്ട് ഗോളുമയി ഡി ബ്രുയിനെ ഇന്ന് സിറ്റിയുടെ ഹീറോ ആയി.


ഇന്ന് മത്സരം ആരംഭിച്ച്‌ ഏഴാം മിനുട്ടില്‍ തന്നെ കെവിന്‍ ഡി ബ്രുയിനെയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് എടുത്തു. ഹാളണ്ടില്‍ നിന്ന് പന്ത് സ്വീകരിച്ച്‌ ഒറ്റയ്ക്ക് കുതിച്ചായിരുന്നു ഡി ബ്രുയിനെയുടെ ഫിനിഷ്. ഇതിനു ശേഷം നിരവധി അവസരങ്ങള്‍ മാഞ്ചസ്റ്റര്‍ സിറ്റി സൃഷ്ടിച്ചു എങ്കിലും റാംസ്ഡെല്‍ എല്ലാം തടഞ്ഞ് ആഴ്സണലിന്റെ രക്ഷകനായി. ആദ്യ പകുതിയുടെ അവസാനം പക്ഷെ സ്റ്റോണ്‍സിന്റെ ഹെഡര്‍ ആഴ്സണല്‍ ഗോള്‍ കീപ്പറെ കീഴ്പ്പെടുത്തി. സ്കോര്‍ 2-0.


രണ്ടാം പകുതിയില്‍ 54ആം മിനുട്ടില്‍ വീണ്ടും സിറ്റിക്കായി ഹാളണ്ട് ഡി ബ്രുയിനെ സഖ്യം ഒരുമിച്ചു. ഹാളണ്ടിന്റെ പാസില്‍ നിന്ന് വീണ്ടും ഒരു കെ ഡി ബി ഗോള്‍ വന്നു‌. സ്കോര്‍ 3-0. ഇതോടെ സിറ്റി വിജയവും ഉറപ്പിച്ചു. 86ആം മിനുട്ടില്‍ ഹോള്‍ഡിങിലൂടെ ആഴ്സണല്‍ ഒരു ഗോള്‍ മടക്കി എങ്കിലും അപ്പോഴേക്ക് ഏറെ വൈകിയിരുന്നു‌. ഇഞ്ച്വറി ടൈമില്‍ ഹാളണ്ടിന്റെ ഗോള്‍ കൂടെ വന്നതോടെ കളി പൂര്‍ത്തിയായി‌.



Sharing is Caring