ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു


ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്വഡോറിലുണ്ടായത്.


നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. രാജ്യത്തിന്റെ ദക്ഷിണമേഖലയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം തീരമേഖലയിലും വടക്കന്‍ പെറുവിലുമുണ്ടായി.




Sharing is Caring