ഇംഗ്ലണ്ട് റഷ്യന്‍ ലോകകപ്പില്‍ കിതയ്ക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് മാനേജര്‍ എറിക്സണ്‍. ഇംഗ്ലണ്ട് താരങ്ങള്‍ ഇപ്പോള്‍ തന്നെ തളര്‍ന്നിരിക്കുകയാണെന്നും അതുകൊണ്ട് ലോകകപ്പില്‍ അധികം മുന്നോട്ട് പോകാന്‍ ഇംഗ്ലീഷ് നിരയ്ക്ക് ആകില്ല എന്നും മുന്‍ പരിശീലകന്‍ പറയുന്നു. ഇംഗ്ലണ്ട് ടീമിലെ എല്ലാവരും പ്രീമിയര്‍ ലീഗ് കളിക്കുന്നവരാണ് ഒപ്പം രണ്ട് വലിയ കപ്പുകളും ഇംഗ്ലണ്ടില്‍ ഉണ്ട് കൂടെ ചാമ്പ്യന്‍സ് ലീഗും. ഈ മത്സരങ്ങള്‍ ഒക്കെ കളിക്കുന്ന ഇംഗ്ലണ്ടിലെ താരങ്ങള്‍ വിന്റര്‍ ഇടവേള ലഭിക്കുന്നില്ല എന്നത് ഓര്‍ക്കണം എന്ന് എറിക്സണ്‍ പറഞ്ഞു.
മറ്റുള്ള ലീഗുകള്‍ ഒക്കെ ഡിസംബര്‍ അവസാനം ഇടവേളയ്ക്ക് പിരിയുമ്പോഴും ഇംഗ്ലണ്ടില്‍ ഫുട്ബോള്‍ നടക്കും. അതാണ് ഇംഗ്ലണ്ട് വലിയ ടൂര്‍ണമെന്റുകളില്‍ തളര്‍ന്നു വീഴാന്‍ കാരണമെന്നും മുന്‍ ഇംഗ്ലീഷ് പരിശീലകന്‍ വിലയിരുത്തുന്നു. തന്റെ നിഗമനങ്ങള്‍ തെറ്റെട്ടെ എന്നും ഇംഗ്ലണ്ട് കപ്പ് ഉയര്‍ത്തട്ടെ എന്നും എറിക്സണ്‍ ആശംസിക്കുകയും ചെയ്തു.













