ഇംഗ്ലണ്ട് ഏകദിന സ്ക്വാഡില്‍ ഇടം പിടിച്ച്‌ ക്രെയിഗ് ഓവര്‍ട്ടന്‍


കഴിഞ്ഞ ആഷസ് സീരീസില്‍ ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ക്രെയിഗ് ഓവര്‍ട്ടന്‍ ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിച്ചു. ലിയാം പ്ലങ്കറ്റിന്റെ പരിക്കാണ് താരത്തിനു ടീമിലിടം നേടിക്കൊടുത്തത്. ആഷസ് പരമ്ബരയ്ക്കിടെ മികച്ച പ്രകടനമാണ് ഓവര്‍ട്ടന്‍ പുറത്തെടുത്തത്. പരിക്കും വെച്ച്‌ പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്ത താരത്തിന്റെ പരിക്ക് മൂര്‍ച്ഛിച്ചതോടെ പിന്നീടുള്ള മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
ഫെബ്രുവരി 25നാണ് പരമ്പരയിലെ ആദ്യ മത്സരം.




Sharing is Caring