ഇംഗ്ലണ്ടിലെ ഇന്ത്യന്‍ തോല്‍വിക്ക് പിന്നില്‍ കാരണങ്ങളുണ്ട്; തുറന്ന് പറഞ്ഞ് ധോണി


ഇംഗ്ലണ്ട് പര്യടനത്തില്‍ കനത്ത തിരിച്ചടിയാണ് മത്സരത്തിലുടനീളം ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ബോളര്‍മാര്‍ ജയിക്കുന്നിടത്ത് പലപ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിയുകയായിരുന്നു. എതിര്‍ടീമിന്റെ പ്രകടനത്തില്‍ ഇന്ത്യ അടിതെറ്റി വീണു. ആരാധകര്‍ക്കും ടീമിനും സന്തോഷിക്കാന്‍ ഒന്നും തന്നെ ഇംഗ്ലണ്ടില്‍ നിന്ന് കിട്ടിയില്ല. അഞ്ച് പരമ്പരയില്‍ ഒന്ന് മാത്രമാണ് ഇന്ത്യ കഷ്ടിച്ച് ജയിച്ചത്. ബുംറയും ഇശാന്തും ഷമിയും നയിക്കുന്ന പേസ് നിര മികച്ച് പ്രകടനം പുറത്തെടുത്തിട്ടും ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് പിഴച്ചതാണ് ദയനീയ തോല്‍വിയിലേക്ക് നയിച്ചത്. ഇന്ത്യയുടെ പരാജയത്തിന് പിന്നിലെ ന്യൂനത തുറന്നുകാട്ടുകയാണ് മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എംഎസ് ധോണി.


വേണ്ടത്ര പരിശീലന മത്സരങ്ങള്‍ കളിക്കാതെയാണ് ഇന്ത്യന്‍ ടീം ഇംഷ്‌ലീഷ് പടയോട് ഏറ്റുമുട്ടിയത്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ലെന്നത് ഒരു വസ്തുതയാണ്. റാങ്കിംഗില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. എന്നാല്‍, അതുപോലും മറന്നാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്. പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യ റാങ്കിംഗില്‍ 10 പോയിന്റുകള്‍ നഷ്ടമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളായ ധോണി വ്യക്തമാക്കി.


ഇംഗ്ലണ്ടില്‍ പരമ്പരയ്ക്ക് മുമ്പ് എസെക്‌സിനെതിരെ ഒരു പരിശീലന മത്സരം മാത്രമാണ് ഇന്ത്യ കളിച്ചത്. പരിശീലന മത്സരങ്ങളുടെ അഭാവമാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് താളം കണ്ടെത്താന്‍ കഴിയാത്തതിന് പിന്നിലെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കറും തുറന്നുപറഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യക്കായി വീണ്ടും കളിക്കാനൊരുങ്ങുകയാണ് ധോണി.



Sharing is Caring