ആ​സാ​മി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും നേ​രി​യ ഭൂ​ച​ല​നം


കോ​ല്‍​ക്ക​ത്ത: ജ​മ്മു കാ​ഷ്മീ​രി​നും ഹ​രി​യാ​ന​യ്ക്കും പി​ന്നാ​ലെ ആ​സാ​മി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും നേ​രി​യ ഭൂ​ച​ല​നം. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​സം​സ്ഥാ​ന​ങ്ങ​ളും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​സാ​മി​ല്‍ 5.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ല്‍​ക്ക​ത്ത​യി​ലാ​ണ് നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇരു സംസ്ഥാനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഇ​ന്ന് പു​ല​ര്‍​ച്ചെ കാ​ഷ്മീ​രി​ല്‍ 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹ​രി​യാ​ന​യി​ലെ ഝ​ജ്ജ​റി​ല്‍ 3.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമാണ് ഉണ്ടായത്.




Sharing is Caring