ദേശീയപാതയില്‍ ആലപ്പുഴ പട്ടണക്കാട് വാഹനാപകടം. ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. തൈക്കല്‍ ആയിരംതൈ വെളിമ്പറമ്പില്‍ ദാസന്റെ മക്കളായ അജേഷ് (38), അനീഷ് (36) എന്നിവരാണ് മരിച്ചത്. എറണാകുളത്ത് നിന്നും ബൈക്കില്‍ വീട്ടിലേയ്ക്ക് വരുകയായിരുന്നു ഇരുവരും. പട്ടണക്കാട് ബിഷപ്പ് മൂര്‍ സ്‌കൂളിന് മുന്നില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.












