കൊച്ചി: യാത്രക്കാര്‍ക്ക് സമ്മാനമായി ഔഷധസസ്യതൈകള്‍ നല്‍കി വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ആയുര്‍വേദത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുര്‍വേദ ദിനത്തില്‍ തന്നെ തൈകളുടെ വിതരണം നടന്നത്. ആയുഷ് മിഷന്റെയും കൊച്ചി മെട്രോയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് തൈ വിതരണം നടന്നത്.
അശോകം, മന്താരം, നീര്‍മരുത് ഉള്‍പ്പെടെ അപൂര്‍വ ഓഷധസസ്യങ്ങളുടെ നാലായിരം തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. ആയുഷ് വകുപ്പ്, ജില്ലാ ദേശീയ ആയുസ് മിഷന്‍ എന്നിവര്‍ കെ എം ആര്‍ എലുമായി കൈകോര്‍ത്താണ് പരിപാടി സംഘടിപ്പിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു.

ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഘോഷയാത്രയും തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുളള ദിനാചരണ പരിപാടികളും വരും ദിവസങ്ങളില്‍ നടക്കും.













