ആഭ്യന്തരം അമിത് ഷാക്ക്, രാജ്‌നാഥ് സിംഗിന് പ്രതിരോധം, സുരേഷ് ഗോപിക്ക് സാംസ്‌കാരികം, ടൂറിസം


മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും.


കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിക്ക് സാംസ്‌കാരികം, ടൂറിസം വകുപ്പാണ് ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.




Sharing is Caring