ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ അര്‍ഹതയില്ലെന്നു മുഖ്യമന്ത്രി തെളിയിച്ചു- സുധീരന്‍


തിരുവനന്തപുരം: സി.പി.എം ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചനയില്‍ നിന്നാണ് ശുഹൈബിന്‍െറ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വി.എം സുധീരന്‍. സെക്രട്ടറിയേറ്റിനു മുന്നിലെ യൂത്ത് കോണ്‍ഗ്രസ് നിരാഹര സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായിയുടേത് ഫാസിസ്റ്റ് ശൈലി ആണ്. പ്രതികളെ പിടിച്ചു എന്നു വരുത്തി തീര്‍ക്കാന്‍ ശ്രമമാണ് നടന്നതെന്ന് സുധീരന്‍ വ്യക്തമാക്കി.


സി.പി.എമ്മിന്‍െറ തിരക്കഥ അനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ അര്‍ഹതയില്ലെന്നു മുഖ്യമന്ത്രി തെളിയിച്ചു. സി.പി.എം ന്യുനപക്ഷ പ്രേമം നടിച്ചു അവര്‍ക്കിഷ്ടം ഇല്ലാത്ത ന്യുനപക്ഷ വിഭാഗത്തില്‍പെട്ടവരെ കൊല്ലുന്നു. സംഭവത്തില്‍ സി.പി.എം നേതാക്കളെ ചോദ്യം ചെയ്യാത്തത് സംശയത്തിന് ഇടയാക്കുന്നെന്നും ഡി.ജി.പി രാജേഷ് ദിവാന്‍ നടത്തിയ വാര്‍ത്താസമ്മേളനം മുഖ്യമന്ത്രിയെ വെള്ളപൂശാനാണെന്നും സുധീരന്‍ പറഞ്ഞു.




Sharing is Caring