ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ത്രിപുരയില്‍ പ്രചാരണത്തിനെത്തും. മൂന്ന് റാലികളില്‍ ആണ് ആഭ്യന്തര മന്ത്രി ഇന്ന് പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷാ സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തുന്നത്.
പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഇന്ന് ത്രിപുര യില്‍ പ്രചരണം നടത്തും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ യും അസം മന്ത്രിമാരും എംപി മാരും സംസ്ഥാനത്ത് ക്യാമ്ബ് ചെയ്ത പ്രചരണം തുടരുകയാണ്. സിപിഎമ്മിന് വേണ്ടി പോള്‍ അംഗം പ്രകാശ് കാരാട്ട് ഇന്ന് പ്രചാരണത്തിനിറങ്ങും.

വെസ്റ്റ് ത്രിപുരയിലെ ജെരാണിയായിലാണ് കരാട്ടിന്റെ പ്രചാരണ റാലി. കോണ്ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, അതിര്‍ രഞ്ജന്‍ ചൗദരി അടക്കമുള്ള നേതാക്കള്‍ ത്രിപുരയില്‍ എത്തി.













