സിപിഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജയ്ക്കു നേരെ രാജ്യ തലസ്ഥാനത്ത് ആക്രമണം. ന്യൂഡല്‍ഹിയില്‍ ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കട്പുത്തലി കോളനി ഒഴിപ്പിക്കുന്നിടത്ത് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അവര്‍.
കൈയ്ക്കും തലയ്ക്കും പരുക്കേറ്റ ആനി രാജയെ ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പട്ടിണിപ്പാവങ്ങളായ തെരുവുജാലവിദ്യക്കാരും ഗായകരും പാവകളിക്കാരും മറ്റും പാര്‍ക്കുന്ന കട്പുത്തലി(പാവകളി)കോളനിയില്‍ 2800ഓളം കുടുംബങ്ങളാണുള്ളത്. ഇവരെ ഒലിപ്പിക്കാനുള്ള നീക്കം നേരത്തേമുതലുണ്ട്. ഇവിടെ ആറുപതിറ്റാണ്ടായി താമസിക്കുന്ന തങ്ങള്‍ക്ക് മതിയായ പുനരധിവാസ സംവിധാനമൊരുക്കാതെ മാറില്ലെന്ന നിലപാടിലായിരുന്നു താമസക്കാര്‍.ഇവരെ ബലംപ്രയോഗിചട്ച് നീക്കരുതെന്ന് 2014ലെ ഹൈക്കോടതി വിധിയുൂം പരിഗണിക്കപ്പെട്ടില്ല. ഡിഡിഐയെ മുന്‍നിര്‍ത്തി ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് ഇന്ന് രാവിലെ മുതല്‍ നടന്നത്. അഞ്ഞൂറോളം കുടിലുകള്‍ ബുള്‍ഡോസറുപയോഗിച്ച് തകര്‍ത്ത് സാധനസാമഗ്രികള്‍ക്ക് തീയിട്ടാണ് ഒഴിപ്പിക്കല്‍ നടത്തിയത്.
ചേരിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒഴിപ്പിക്കലിനെതിരെ സമരരംഗത്താണ് ദേശീയ മഹിളാ ഫെഡറേഷന്‍ എന്‍എഫ്‌ഐഡബ്‌ളിയു ദേശീയ ജനറല്‍ സെക്രട്ടറിയായ ആനിരാജ.
പോലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണം.റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് കെട്ടിടം പണിയുന്നതിനാണ് സ്ഥലം ഒഴിപ്പിക്കുന്നത്. ഈ കമ്പനിയാണ് പൊലീസിനെ മുന്‍ നിര്‍ത്തി ഗുണ്ടകളെ അഴിഞ്ഞാടാന്‍ ഇറക്കിയത്.













