ആംആദ്മി നേതാവിന് വെടിയേറ്റു, സംഭവത്തില്‍ പൊലീസ് കേസെടുത്തു


ചണ്ഡീഗഡ്: അമ‌ൃത്‌സറില്‍ ആംആദ്മി പ്രവര്‍ത്തകന് നേരെ വെടിവെപ്പ്. പാര്‍ട്ടിയിലെ മുതി‌ര്‍ന്ന നേതാവ് സുരേഷ് ശര്‍മയെയാണ് വെടിവച്ചത്. ഇന്നലെ വെെകുന്നേരമാണ് സംഭവം. വെടിയേറ്റ ശര്‍മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അമൃത്‌സറിലെ ആംആദ്മി പാര്‍ട്ടി പ്രസിഡന്റായി ഈ വ‌ര്‍ഷമാണ് ശര്‍മ ചുമതലയേറ്റത്.


ചൊവ്വാഴ്‌ച വൈകിട്ട് 6.30 ന് ശര്‍മയുടെ ഫര്‍ണിച്ചര്‍ ഷോപ്പില്‍ ഒരു അജ്ഞാതന്‍ സന്ദര്‍ശിച്ചതായി പൊലീസ് പറ‌ഞ്ഞു. ഇവരാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് വ്യക്‌തമാക്കി. വെടിവച്ച ശേഷം കൊലയാളി രക്ഷപ്പെടുകയായിരുന്നു. അമ‌ൃത്‌സറിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ് സുരേഷ് ശര്‍മ. സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അപലപിച്ചു. പഞ്ചാബിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് ഹര്‍പാല്‍ സിംഗ് ചീമ പറഞ്ഞു.




Sharing is Caring