ഇപ്പോഹ്: സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ അഞ്ചാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം. അയര്‍ലന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി.
ഇന്ത്യക്ക് വേണ്ടി വരുണ്‍ കുമാര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഷിലനന്ദ് ലക്ര, ഗുര്‍ജന്ത് സിംഗ് എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി. അയര്‍ലന്‍ഡിനായി ജൂലിയന്‍ ഡാല്‍ ലക്ഷ്യംകണ്ടു.














