അസ്താന കേസ്‌: കോഴയ്ക്ക് നിരവധി തെളിവുകളുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥന്‍


ന്യൂഡല്‍ഹി: സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ആരോപണവിധേയനായ മോയിന്‍ ഖുറേഷി കേസുമായി ബന്ധപ്പെട്ട് ഇനിയുമറെ തെളുവുകള്‍ തന്‍റെ പക്കലുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ എ.കെ.ബസി. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ബസി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.


എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നവര്‍ക്ക് 3.3 കോടി രൂപ കൈക്കൂലി നല്‍കിയതിന് വാട്‌സ് ആപ്പ്‌ സന്ദേശങ്ങളും ഫോണ്‍കോളുകളും തെളിവായുണ്ടെന്നാണ് ബസി കോടതിയില്‍ അറിയിച്ചത്.


അസ്താനയ്‌ക്കെതിരായ കേസ് അന്വേഷിക്കവേ പോര്‍ട്ട് ബ്ലെയറിലേക്ക് തന്നെ സ്ഥലം മാറ്റിയതിനെയും ബസി കോടതിയില്‍ ചോദ്യം ചെയ്തു. ഈ മാസം 24നാണ് സിബിഐയുടെ താത്കാലിക ചുമതല വഹിക്കുന്ന എം.നാഗേശ്വര്‍ റാവു ബസിയെ സ്ഥലം മാറ്റിയത്. പൊതുതാത്പര്യാര്‍ഥം സ്ഥലം മാറ്റുന്നുവെന്നും എത്രയും വേഗം പുതിയ സ്ഥലത്ത് ചാര്‍ജെടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.



Sharing is Caring