ഏഴു വര്‍ഷത്തിന് ശേഷം, 312 ഇന്നിങ്സുകള്‍ക്കും ശേഷം വിരാട് കോഹ്ലി സ്റ്റമ്ബിങ്ങിലൂടെ പുറത്തായി. ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആദില്‍ റാഷിദിന്റെ ബോളില്‍ ജോസ് ബട്ട്ലര്‍ ആണ് കൊഹ്ലിയെ പുറത്താക്കിയത്. 82 പന്തില്‍ 75 റണ്‍സെടുത്ത കോഹ്ലി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സ്റ്റാമ്ബ് ചെയ്തു പുറത്താവുന്നത്. ഇതിനിടയില്‍ ഏകദിനം, ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളിലായി കോഹ്ലി 312 ഇന്നിംഗ്സും പൂര്‍ത്തിയാക്കിയിരുന്നു. തന്റെ കരിയറില്‍ ആകെ മൂന്നു തവണയാണ് കോഹ്ലി സ്റ്റമ്ബിങ്ങിലൂടെ പുറത്തായിട്ടുള്ളത്














