അലോക് വര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി


ദില്ലി : സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ചോദ്യം ചെയ്ത് കൊണ്ട് കോടതിക്ക് മുമ്ബാകെ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി . ഈ മാസം 29 ലേക്ക് ആണ് മാറ്റിയത് . ഒരു കക്ഷിക്കും വാദിക്കാന്‍ അര്‍ഹതയില്ലെന്നും വാദം കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും കോടതി അറിയിച്ചു .


കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മുദ്ര വച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനുള്ള അലോക് വര്‍മ്മയുടെ മറുപടി ന്യൂസ് പോര്‍ട്ടല്‍ വയറില്‍ വന്നത് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചു .വിവരം ചോര്‍ത്തിയവരെ വിളിച്ച്‌ വരുത്താന്‍ ചീഫ് ജസ്റ്റിസ് അലോക് വര്‍മ്മയുകടെ അഭിഭാഷകനായ ഫാലി എസ് നരിമാനോട് ആവശ്യപ്പെട്ടു . ന്യൂസ് പോര്‍ട്ടലായ ദ വയര്‍ അലോക് വര്‍മ്മ കോടതിയില്‍ നല്കിയ മറുപടി ചോര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.




Sharing is Caring