അര്‍ദ്ധരാത്രിയിലും ഉറങ്ങാതെ മുഖ്യമന്ത്രിയുടെ ഓഫീസ്


തിരുവനന്തപുരം: തോരാമഴയില്‍ ദുരിതക്കയത്തിലകപ്പെട്ടവരുടെ കണ്ണീരൊപ്പാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ഏകോപിപ്പിക്കാനും ഉറക്കമിളച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിനുശേഷം ഇന്ന് സംസ്ഥാനത്താകമാനം നടപ്പാക്കേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെയും അതിനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിക്കുന്നതിന്റെയും തിരക്കിലായിരുന്നു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരും.




Sharing is Caring