അര്‍ബന്‍നിധി ലിമിറ്റഡ് തട്ടിപ്പ് കേസ് പ്രതി ആന്റണി റിമാന്‍ഡില്‍


കണ്ണൂര്‍ താവക്കര കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍നിധി ലിമിറ്റഡ് തട്ടിപ്പുകേസില്‍ പ്രതിയായ തൃശൂര്‍ സ്വദേശി ആന്റണി സണ്ണിയെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.


കഴിഞ്ഞ ദിവസമാണ് ആന്റണി കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. അര്‍ബന്‍ നിധിയുടെ സഹോദര സ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടറാണ് ആന്റണി. ഇതുവരെ ഒളിവിലായിരുന്ന ഇയാള്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനെ തുടര്‍ന്ന് കീഴടങ്ങുകയായിരുന്നു.


ആന്റണിയുടെ തൃശൂരിലെ വീട്ടില്‍ നേരത്തെ പൊലിസ്പരിശോധന നടത്തിയിരുന്നു. എന്നാല്‍ ആന്റണിയെ പിടികിട്ടാത്തസാഹചര്യത്തില്‍ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തു പ്രതിപട്ടികയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഈക്കാര്യം പരിഭ്രാന്തരായ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന താന്‍ കീഴടങ്ങാന്‍ തീരുമാനിച്ചതെന്ന് ആന്റണി മൊഴിനല്‍കിയിട്ടുണ്ട്. നേരത്തെ ബംഗ്‌ളൂര്‍, ചെന്നൈ എന്നിവടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതായി ആന്റണി മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച്ച മുന്‍പ് തലശേരി സെഷന്‍സ് കോടതി ആന്റണിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തളളിയിരുന്നു.



Sharing is Caring