അരുണ്‍ ഗോപിയും മോഹന്‍ലാലും ഒന്നിക്കുന്നു


രാമലീല എന്ന ഹിറ്റ്‌ ചിത്രത്തിന് പിന്നാലെ താരപുത്രന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം ഒരുക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ ആണെന്ന് അരുണ്‍ ഗോപി പറയുന്നു.


മലയാളത്തിന്റെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും അരുണ്‍ ഗോപി ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. മോഹന്‍ലാല്‍ നായകനായ ഒടിയന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തന്റെ രണ്ടാം സംവിധാന സംരംഭവും ആദ്യ എഴുത്ത് സിനിമയുമായ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഒപ്പം നിന്നവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തിയിരുന്നു അരുണ്‍ ഗോപി.




Sharing is Caring