അഭിമന്യുവിന് നീതി ലഭിക്കുമോ ; ചരമ വാര്‍ഷികത്തില്‍ അമ്മയുടെ തേങ്ങല്‍


കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു രക്തസാക്ഷിയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുമ്ബോള്‍ പ്രിയ സഖാവിന്റെ സ്മാരകമായി നിര്‍മിക്കുന്ന സ്റ്റഡി സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങില്‍ വിങ്ങിപൊട്ടി അഭിമന്യുവിന്റെ അമ്മ. കോടിയേരി ബാലകൃഷ്ണന്‍, എം എം മണി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.അതേസമയം അഭിമന്യു കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും പിടിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു നടത്തിയ പ്രതിഷേധംസംഘര്‍ഷത്തില്‍ അവസാനിച്ചു. കോളേജ് ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ് മാറ്റുന്നതിനിയെയായിരുന്നു സംഘര്‍ഷം.പ്രതിഷേധവുമായെത്തിയ മുഴുവന്‍ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എസ് എഫ് യുടെ അനുശോചന പ്രകടനം വരുന്നതിനു മുന്നോടിയായി സംഘര്‍ഷ സാധ്യത ഒഴിവാക്കാനായിരുന്നു പൊലീസ് നടപടി.അഭിമന്യു കൊലക്കേസിലെ 14 പ്രതികളുടെ വിചാരണ നടപടികള്‍ ഇന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കുകായയിരുന്നു. എന്നാല്‍ കേസിലെ ഒമ്ബതാം പ്രതി മാത്രം കോടതിയില്‍ ഹാജരായ സാഹചര്യത്തില്‍ കേസ് ഇന്ന് വിചാരണയ്‌ക്കെടുത്തില്ല. മറ്റ് പ്രതികള്‍ അവധിക്ക് അപേക്ഷ നല്‍കുകയായിരുന്നു. വിചാരണ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് വീണ്ടും വരുന്ന 21-ാം തിയതി പരിഗണിക്കും.2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായ അഭിമന്യു കോളേജിന് പിന്‍ഭാഗത്തെ റോഡിന് സമീപം കുത്തേറ്റ് വീണത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്‌എഫ്‌ഐയുടെ ചുവരെഴുത്ത് ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയിലായിരുന്നു കൊലപാതകം. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമ്ബസില്‍ ഒരു വിദ്യാര്‍ഥി രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് വലിയ കോളിളക്കം ഉണ്ടാക്കി. 16 പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹല്‍, സുഹൃത്ത് അര്‍ജുനിനെ കുത്തി പരുക്കേല്‍പ്പിച്ച ഷഹീം എന്നീ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.




Sharing is Caring