അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു


കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനം. സംഭവത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. ചാവേറാക്രമണമാണെന്നാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടന്നുവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.




Sharing is Caring