അപ്രതീക്ഷിത നീക്കവുമായി വീണ്ടും വടക്കന്‍ കൊറിയ


പൊങ്യങ്: അപ്രതീക്ഷിത നീക്കവുമായി വീണ്ടും വടക്കന്‍ കൊറിയ. തെക്കന്‍ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതലയോഗം വടക്കന്‍ കൊറിയ റദ്ദാക്കി. അമേരിക്കയുമായി തെക്കന്‍ കൊറിയ നടത്തിയ സംയുക്ത സൈനിക പരിശീലനത്തില്‍ ക്ഷോഭിച്ചാണ് നടപടി.


ഏപ്രിലില്‍ നടന്ന പാന്‍മുന്‍ജോം ഉച്ചകോടിയിലുണ്ടായ സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതായി വടക്കന്‍ കൊറിയയുടെ നടപടി. സംയുക്ത സൈനിക പരിശീലനം പ്രകോപനമാണെന്നും അധിനിവേശത്തിനുള്ള തയ്യാറെടുപ്പാണെന്നുമാണ് കുറ്റപ്പെടുത്തല്‍.ജൂണില്‍ നടക്കാനിരിക്കുന്ന ട്രംപ് -കിം ജോങ് ഉന്‍ കൂടിക്കാഴ്ചയേയും ഈ സംയുക്ത പരിശീലനം ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.


കഴിഞ്ഞ മാസം നടന്ന ഉച്ചകോടിയില്‍എഴുപത് വര്‍ഷമായി നിലനിന്നിരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയായിരുന്നു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചക്കാണ് ഇന്ന് യോഗം ചേരാന്‍ ഉദ്ദേശിച്ചിരുന്നത അതേസമയം കിം ട്രംപ് കൂടിക്കാഴ്ചക്കുള്ള നടപടികള്‍ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. കൊറിയയുടെ നിലപാടില്‍ മാറ്റമുള്ളതായി അറിയില്ലെന്നും അമേരിക്ക അറിയിച്ചു.



Sharing is Caring