തിരുവനന്തപുരം: ബിജെപിയും ആര്‍എസ്‌എസ്സും നിലവിലുള്ള സമരമാര്‍ഗ്ഗങ്ങളെ വികൃതമാക്കിക്കളഞ്ഞെന്ന് മന്ത്രി ഇ പി ജയരാജന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ഉയര്‍ന്നു വരേണ്ട സമരരൂപമാണ് ഹര്‍ത്താല്‍. ഇതിനെയാണ് അക്രമങ്ങള്‍ അഴിച്ചുവിട്ട് ബിജെപി ദുരുപയോഗം ചെയ്തത്. അനാവശ്യ ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കിടയില്‍ മടുപ്പുളവാക്കിയെന്നും മന്ത്രി പറഞ്ഞു.
ഹര്‍ത്താലിന് ബദല്‍ ആലോചിക്കേണ്ട സമയമായി. കാലഘട്ടത്തിന് ചേര്‍ന്ന പ്രതിഷേധമാര്‍ഗ്ഗങ്ങളാണ് ഇനി വേണ്ടത്. കണ്ണ് മൂടിക്കെട്ടിയും വായ് മൂടിക്കെട്ടിയുമൊക്കെ പ്രതിഷേധിക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഹര്‍ത്താലില്‍ ഇനി സഹകരിക്കില്ലെന്ന് വ്യാപാരി സംഘടനയും തീയറ്റര്‍ ഉടമകളും അറിയിച്ചിട്ടുണ്ട്. ഹർത്താൽ ദിവസങ്ങളിൽ ഷൂട്ടിങ് പതിവ് ദിവസങ്ങളിലെ പോലെ തന്നെ ഉണ്ടാകുമെന്നും നിർത്തിവെക്കില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
ഹര്‍ത്താല്‍ ദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മതിയായ പൊലീസ് സംരക്ഷണം വേണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് സംഘടന ഹർത്താൽ പ്രഖ്യാപിച്ചാലും കടകൾ തുറക്കുമെന്ന് കേരള മർച്ചന്റ്‌സ് ആൻഡ് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും സംഘടന അറിയിച്ചു.













