അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആഴ്ചകള്‍ നീണ്ട ആക്രമണം ശക്തമാക്കുകയാണെന്ന് ഇസ്രായേല്‍. അടുത്ത വർഷം വരെ ഇവിടെ സൈന്യത്തെ നിലനിർത്തുമെന്നും പ്രഖ്യാപിച്ചു.വെസ്റ്റ് ബാങ്കിലെ ചില അഭയാർഥി ക്യാമ്ബുകളില്‍ തുടരുന്നതിന് തയാറെടുക്കാൻ സൈന്യത്തിന് നിർദേശം നല്‍കിയതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.
40,000 ഫലസ്തീനികള്‍ പലായനം ചെയ്ത പ്രദേശമാണിത്. ക്യാമ്ബുകളില്‍നിന്ന് ഒഴിഞ്ഞുപോയ ഫലസ്തീനികള്‍ തിരികെയെത്താൻ അനുവദിക്കരുതെന്ന് സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.

ജനുവരിയില്‍ ഗസ്സയിലെ യുദ്ധം താല്‍ക്കാലികമായി നിർത്തിവെച്ച വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്ന് രണ്ടുദിവസത്തിനു ശേഷം ജെനിൻ നഗരത്തിനു നേരെ ഇസ്രായേല്‍ അതിക്രമവും മനുഷ്യക്കുരുതിയുംആരംഭിച്ചിരുന്നു. വെസ്റ്റ്ബാങ്കിലെ ആക്രമണം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും ഇസ്രായേലിനെതിരായ സായുധപോരാട്ടത്തിന്റെ കോട്ടയായ ജെനിനിലേക്ക് ടാങ്കുകള്‍ അയക്കുകയാണെന്നും സൈന്യം ഞായറാഴ്ച പറഞ്ഞു.
ഇസ്രായേലില്‍ പാർക്ക് ചെയ്തിരുന്ന മൂന്ന് ബസുകളില്‍ സ്ഫോടനമുണ്ടായിരുന്നു. ഇത് തീവ്രവാദി ആക്രമണമാണെന്നാണ് ഇസ്രായേല്‍ ആരോപണം. വെടിനിർത്തല്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഗസ്സ വീണ്ടും കുരുതിക്കളമായി മാറിയേക്കും.













