പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നല്കിയ യുവതിയെ നവമാധ്യമങ്ങൾ വഴി അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വർ ഇന്ന് അപ്പീല്‍ നല്‍കും.തിരുവനന്തപുരം ജില്ലാ കോടതിയില്‍ ആണ് അപ്പീല്‍ നല്‍കുന്നത്. തിരുവനന്തപുരം എസിജെഎം കോടതി തിങ്കളാഴ്ച രാഹുലിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
സൈബർ അധിക്ഷേപ കേസില്‍ പ്രതിച്ചേർക്കപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തില്‍ ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് സന്ദീപിന്റെ വാദം.














