ഭുവനേശ്വര്‍: ഇന്ത്യന്‍ ആര്‍മി വികസിപ്പിച്ച ഭൂതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി രണ്ട് വിജയകരമായി വിക്ഷേപിച്ചു. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ (വീലര്‍ ദ്വീപ്) ലോഞ്ചിംഗ് കോംപ്ലക്സ് നാലില്‍ നിന്നും രാവിലെ 8.40 നായിരുന്നു മിസൈല്‍ വിക്ഷേപിച്ചത്. പരിശീലനത്തിന്‍റെ ഭാഗമായി ആര്‍മിയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡ് (എസ്.എഫ്.സി) ആണ് മധ്യദൂര മിസൈലിന്‍റെ പരീക്ഷിച്ചത്. 2016 നവംബര്‍ 22ന് ഡി.ആര്‍.ഡി.ഒ നടത്തിയ അഗ്നി ഒന്നിന്‍റെ 18മത് പരീക്ഷണം വിജയകരമായിരുന്നു. ഒരു മാസത്തിനുള്ളില്‍.













