അഖില്‍ മാരാർ നായകനാകുന്ന മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളിലേക്ക്


‘ബിഗ് ബോസ്’ വിജയിയായ അഖില്‍ മാരാർ ‘മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു.ഇതിന് മുമ്ബ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രം രചനയും സംവിധാനം നിർവഹിച്ചിരുന്നുവെങ്കിലും അഭിനയ രംഗത്ത് ഇതാദ്യമാണ്.


സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ പ്രസീജ് കൃഷ്ണ നിർമ്മിച്ചു ബാബു ജോണ്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തന ങ്ങള്‍ പൂർത്തിയായിരിക്കുന്നു സെപ്റ്റംബർ അഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുകയാണ്.


കേരള തമിഴ്നാട് ബോർഡിനോട് ചേർന്ന് വനാതിർത്തിയിലാണ് ഏറെ ദുരൂഹതകള്‍ നിറഞ്ഞ മുള്ളൻകൊല്ലി എന്ന ഗ്രാമം. ഉറ്റ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി ഇവിടെയെത്തുന്ന അർജുനനും സംഘവും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.അവരുടെ വരവോടുകൂടി അവിടെ അരങ്ങേറുന്ന അത്യന്തം ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

അഖില്‍ മാരാർക്കു പുറമേ ബിഗ്‌ബോസ് താരങ്ങളായ, അഭിഷേക് ശ്രീകുമാർ, കോട്ടയം നസീർ,ജാഫർ ഇടുക്കി,ജോയ് മാത്യു,നവാസ് വള്ളിക്കുന്ന്,അതുല്‍ സുരേഷ്,കോട്ടയം രമേശ്,ആലപ്പി ദിനേശ്,സെറീന ജോണ്‍സണ്‍ കൃഷ്ണപ്രിയ,ലക്ഷ്മി ഹരികൃഷ്ണൻ,ശ്രീഷ്മ ഷൈൻ,ഐഷ ബിൻ, ശിവദാസ് മട്ടന്നൂർ,ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ,ഉദയ കുമാർ,സുധി കൃഷ്,ആസാദ് കണ്ണാടിക്കല്‍, ശശി ഐറ്റി,അർസിൻ സെബിൻ ആസാദ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

ഗാനങ്ങള്‍ – വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്, സംഗീതം – ജെനീഷ് ജോണ്‍ .സാജൻ. കെ. റാം.ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് സാജൻ കെ റാം,ഗായകർ,ഹരി ചരണ്‍, മധു ഛായാഗ്രഹണം – എല്‍ബൻകൃഷ്ണ. എഡിറ്റിംഗ്-രജീഷ് ഗോപി.



Sharing is Caring