യുദ്ധം ശക്തമായി തുടരുന്ന ഇസ്രയേലില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസെ് സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍.40 വകുപ്പുകളില്‍ നിന്നുള്ള 400 ഉദ്യോഗസ്ഥര്‍ ഈ ആവശ്യം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്തു നല്‍കി.
വൈറ്റ് ഹൗസ്, നീതിന്യായ വകുപ്പ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ എന്നീ വിഭാഗങ്ങളില്‍ അടക്കം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.വെടിനിര്‍ത്തലിനായി സമ്മര്‍ദ്ദം ചെല്ലുത്തുക, തടവുകാരെ മോചിപ്പിക്കുക, വെള്ളം- ഇന്ധനം എന്നിവയുടെ വിതരണം ഉള്‍പ്പെടെ സഹായങ്ങള്‍ എ്തിക്കാന്‍ നടപടിയുണ്ടാകണമെന്നും ഉദ്യോഗസ്ഥര്‍ കത്തില്‍ ആവശ്യപ്പെട്ടു.














