നവകേരള സദസ് നടക്കുന്ന നവംബർ 19ന്പ്രവൃത്തി ദിനമാക്കി ജില്ല കലക്ടർ ഉത്തരവിറക്കി . രണ്ട് ദിവസങ്ങളിൽ നടക്കുന്ന നവകേരള സദസിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നും കലക്ടർ അറിയിച്ചു.
നവകേരള സദസിന്‍റെ ഉദ്ഘാടനം 18-ാം തീയതിയാണ്. നവംബർ 19 ഞായറാഴ്ച നാല് മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കുന്നുണ്ട്. അതിനാലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.മുഴുവൻ ജീവനക്കാരും അതാത് മണ്ഡലങ്ങളിലെ നവകേരള സദസിൽ പങ്കെടുക്കണം. സർക്കാർ നടത്തുന്ന പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കാനാണ് പ്രവൃത്തി ദിനമാക്കിയതെന്ന് കലക്ടർ വിശദീകരിക്കുന്നു.














