മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും


മധ്യപ്രദേശിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലും ഛത്തീസ്ഗഡില്‍70 മണ്ഡലങ്ങളിലുമാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുക.വിവിധ ദേശീയ നേതാക്കള്‍ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ്.




Sharing is Caring