ഹമാസിനെതിരായ ഇസ്രയേലിനെ വാഷിങ്ടണില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍


ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിനെ പിന്തുണച്ചുകൊണ്ട് ചൊവ്വാഴ്ച വാഷിങ്ടണില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍.ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതിനൊപ്പം ആന്റി സെമിറ്റിസത്തിനെതിരെ ശബ്ദമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രകടനം.


ഇസ്രയേലിന്റെയും അമേരിക്കയുടേയും പതാകകള്‍ കയ്യിലേന്തിയാണ് പ്രകടനം നടത്തിയത്. ഞങ്ങള്‍ വീണ്ടും ഉന്മൂലനം ചെയ്യപ്പെടില്ലെന്ന് കാണിക്കാനാണ് അണിനിരന്നത്, ഇസ്രയേല്‍ വംശജനായ ന്യൂജേഴ്‌സിയില്‍ നിന്നുള്ള 57 കാരന്‍ മാര്‍ക്കോ അബൗ പറയുന്നു.




Sharing is Caring