ലോകകപ്പ് സെമിയില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും


ലോകകപ്പ് സെമിയില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. ലീഗ് ഘട്ടത്തില്‍ ഒമ്പതില്‍ ഒമ്പതും ജയിച്ചെത്തുന്ന ടീം ഇന്ത്യയില്‍ നിന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. എതിരാളികള്‍ എന്നും കണ്ണിലെ കരടായ ന്യൂസിലന്‍ഡാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും നിലവിലെ ഫോമില്‍ കിവീസിനെ ചിറകുവിരിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിക്കില്ലെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


ഈ ലോകകപ്പിലെ അഞ്ചാം മത്സരത്തിനാണ് മുംബൈ വാംഖഡെ സ്റ്റേഡിയം നാളെ വേദിയാവുന്നത്. ഇതുവരെ നടന്ന നാലു കളികളില്‍ മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരായിരുന്നു. ഒരു തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചത്. അതിനാല്‍ നാളത്തെ സെമിയില്‍ ടോസ് നിര്‍ണായകമാകുമെന്നുറപ്പ്




Sharing is Caring