ശാന്തി ഡി-അഡിക്ഷൻ സെന്ററിന് ആംബുലൻസ് നൽകി ഫെഡറൽ ബാങ്ക്


ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി ശാന്തി ഡി-അഡിക്ഷൻ സെന്ററിന് നൽകുന്ന ആംബുലൻസിന്റെ താക്കോൽ ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റും കോഴിക്കോട് സോണൽ ഹെഡുമായ എ സുതീഷ് ആർച്ച് ബിഷപ്പ്‌ വർഗീസ് ചക്കാലക്കലിന് കൈമാറുന്നു. കോഴിക്കോട് അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ശാന്തി ഡി-അഡിക്ഷൻ സെന്ററിന്റെയും ഡയറക്ടറായ ഫാ. ആൽഫ്രഡ് വി.സി., മോൺ.ഡോ.ജെൻസൺ പുത്തൻവീട്ടിൽ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും കോഴിക്കോട് റീജണൽ ഹെഡുമായ പ്രമോദ് കുമാർ ടി വി തുടങ്ങിയവർ സമീപം.


കോഴിക്കോട്: സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ശാന്തി ഡി-അഡിക്ഷൻ സെന്ററിന് ഫെഡറൽ ബാങ്ക് ആംബുലൻസ് സംഭാവന ചെയ്തു. കോഴിക്കോട് ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റും കോഴിക്കോട് സോണൽ ഹെഡുമായ എ സുതീഷ് ആംബുലൻസിന്റെ താക്കോൽ ആർച്ച് ബിഷപ്പ്‌ വർഗീസ് ചക്കാലക്കലിന് കൈമാറി.


കോഴിക്കോട് അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ശാന്തി ഡി-അഡിക്ഷൻ സെന്ററിന്റെയും ഡയറക്ടറായ ഫാ. ആൽഫ്രഡ് വി.സി., മോൺ.ഡോ.ജെൻസൺ പുത്തൻവീട്ടിൽ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും കോഴിക്കോട് റീജണൽ ഹെഡുമായ പ്രമോദ് കുമാർ ടി വി തുടങ്ങിയവർ സന്നിഹിതരായിരുന്നു



Sharing is Caring