വൈക്കത്ത് തലയാഴം സിപിഐ ഓഫീസിന് മുന്നില് കര്‍ഷകന്‍ തൂങ്ങിമരിച്ചു


വൈക്കത്ത് തലയാഴം സിപിഐ ഓഫീസിന് മുന്നില് കര്‍ഷകന്‍ തൂങ്ങിമരിച്ചു. കര്‍ഷകനായ പുളിക്കാശേരി ചെല്ലപ്പനാണ് മരിച്ചത്. സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടശേഷമാണ് ജീവനൊടുക്കിയത്. കൃഷിയുമായി മുന്നോട്ടു പോകാന്‍ സിപിഐ തടസം നിന്നെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സിപിഐ ആണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നയാളെ ആണ് തലയാഴത്തെ സിപിഐയുടെ ഇലക്ഷന്‍ ഓഫീസിനു മുന്നില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.


പ്രശ്‌നങ്ങള്‍ ഉണ്ടാക്കി സിപിഐ കൃഷി തടസപ്പെടുത്തി. ഒരുപാട് തിക്താനുഭവങ്ങള്‍ സിപിഐയുടെ ഭാഗത്ത് നിന്നുണ്ടായി. അനവധി സമരങ്ങള്‍ അഴിമതി ചെയ്തവര്‍ക്ക് എതിരെ നടത്തി. പണത്തിന് വേണ്ടിയല്ല ജീവിക്കുന്നത് – അദ്ദേഹം പറഞ്ഞു.എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം വൈക്കത്തെ സിപിഐക്ക് ആണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. കൃഷിയുമായി മുന്നോട്ടു പോകാന്‍ സിപിഐ തടസ്സം നിന്നു എന്നും ആരോപണമുണ്ട്. ഇത്തവണ യുഡിഎഫിനെ അനുകൂലിക്കുന്നു എന്നും പറഞ്ഞിരുന്നു. പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ ചെല്ലപ്പനെ കണ്ടെത്തിയത്.


മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും ചെല്ലപ്പന്‍ വീഡിയോയില്‍ പറയുന്നു. കുറഞ്ഞനിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് വികലാംഗനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല എന്നും ആരോപണമുണ്ട്.



Sharing is Caring