കാൽനൂറ്റാണ്ടിന്റെ സേവനമികവ്; കോഴിക്കോട് ആസ്റ്റർ മിംസ് ഇ.എൻ.ടി വിഭാഗം രജതജൂബിലി നിറവിൽ


കോഴിക്കോട് ആസ്റ്റർ മിംസിലെ ഇ.എൻ.ടി വിഭാഗത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് ഡോ. എം.കെ മുനീർ എം.എൽ.എ കേക്ക് മുറിച്ച് തുടക്കം കുറിക്കുന്നു.


കോഴിക്കോട്: ഇ.എൻ.ടി ചികിത്സാരംഗത്ത് കാൽനൂറ്റാണ്ടിന്റെ സേവനമികവുമായി കോഴിക്കോട് ആസ്റ്റർ മിംസ്. കേരളത്തിലെ ആദ്യ കോക്ലിയർ ഇംപ്ലാന്റേഷൻ കേന്ദ്രം എന്ന ബഹുമതിയുള്ള ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം തങ്ങളുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.   


ആസ്റ്റർ ഡിഎം ഹെൽത്ത് സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ മുഖ്യാതിഥിയായി.  ചടങ്ങിൽ 25 വർഷങ്ങൾക്ക് മുൻപ് ഇ.എൻ.ടി വിഭാഗം പ്രവർത്തനമാരംഭിച്ച വേളയിൽ നടത്തിയ ചടങ്ങിൻ്റെ അതേ മാതൃകയിൽ നടന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു.  ചടങ്ങിൽ ഇ.എൻ.ടി വിഭാഗം മേധാവി ഡോ. രവിയെ.എ , സഹപ്രവർത്തകരെയും ഡോ. ആസാദ് മൂപ്പൻ ആദരിച്ചു.

“അശരണർക്കും പാവപ്പെട്ടവർക്കുമായി ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിക്ക് പ്രചോദനമായത് ആസ്റ്റർ മിംസിന്റെ പ്രവർത്തനങ്ങളാണ്. ഈ പദ്ധതിയിലൂടെ അന്ന് 650-ഓളം പേർക്ക് പുതിയൊരു ജീവിതം നൽകാൻ സാധിച്ചു എന്നത് തൻ്റെ ജീവിതത്തിലെ വലിയ നേട്ടമായി കാണുന്നതെന്നും” ഡോ.എം.കെ മുനീർ എംഎൽഎ പറഞ്ഞു.

കേരളത്തിൽ ആദ്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി നിർവ്വഹിച്ചത് ആസ്റ്റർ മിംസ് കൈവരിച്ച പ്രധാന നേട്ടങ്ങളിലൊന്നാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ആസാദ് മൂപ്പൻ പറഞ്ഞു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഈ വിഭാഗം നടത്തിയത്. 25,799 വിജയകരമായ ശസ്ത്രക്രിയകളും 7,22,009 ഒ.പി കൺസൾട്ടേഷനുകളും പൂർത്തിയാക്കി മികച്ച ചികിത്സാ കേന്ദ്രമായി മാറി. വരും വർഷങ്ങളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഇ.എൻ.ടി ചികിത്സാ രംഗത്ത് കൂടുതൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ  ആസ്റ്റർ മിംസ് ഡയറക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ, ഡോക്ടർമാർ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.                                                                                                                                                                       



Sharing is Caring