2018ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍. പ്രളയത്തിന് കാരണം ജലവിഭവവകുപ്പിന്റെ വീഴ്ചയെന്നും സ്പില്‍വേയിലെ മണ്ണെടുപ്പിനായി വെള്ളം തുറന്നുവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരിമണല്‍ ഖനനത്തിനാണ് പ്രാധാന്യം നല്‍കിയതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
പ്രളയത്തിലും ബിജെപി – സിപിഐഎം ഡീലെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം.2019 മെയ് 31 നു ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ മാത്യു കുഴല്‍നാടന്‍ പുറത്ത് വിട്ടു. മഴയെത്തും മുന്‍പേ തോട്ടപ്പള്ളി സ്പില്‍വേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കി. പ്രളയത്തേക്കാള്‍ സര്‍ക്കാരിന് കണ്ണ് കരിമണലില്‍ എന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.വെള്ളപ്പൊക്കമുണ്ടാകും എന്നതിനായിരുന്നില്ല ആദ്യ പരിഗണന. വെള്ളം വന്ന് മണ്ണ് പോകുന്നതിന് മുന്‍പ് മണ്ണ് എടുക്കന്‍ പറയുകയാണ്. തോട്ടപ്പള്ളി സ്പില്‍വേയുടെ മുന്നില്‍ അടിഞ്ഞു കൂടിയ കരിമണല്‍ എടുക്കുക എന്നതായിരുന്നു ജലവിഭവ വകുപ്പിന്റെ താത്പര്യം – അദ്ദേഹം പറഞ്ഞു.

മുന്‍ അനുഭവം വച്ച് വെള്ളം ഒഴുകി മണ്ണ് ഒഴുകിപ്പോകാതെ നോക്കണം എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഡാം മാനേജ്‌മെന്റ് ചെയ്യേണ്ട വകുപ്പിന് എന്താണ് മണലില്‍ കാര്യം – അദ്ദേഹം ചോദിച്ചു.സഭയില്‍ താന്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ നടക്കുന്നത് ഏകപക്ഷീയമായ നീക്കമെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ മൈക്ക് ഓഫ് ചെയ്‌തേക്കുമെന്നും ചൂണ്ടിക്കാട്ടി.













