2011 ല്‍ തടവുകാരെ കൂട്ടത്തോടെ വിട്ടയച്ച കേരള സര്‍ക്കാറിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അന്നത്തെ ഇടതു സര്‍ക്കാറിന്റെ അവസാവകാലത്തെ വിവാദ തീരുമാനമാണ് കോടതി റദ്ദാക്കിയത്. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. പുറത്തുവിട്ടവരുടെ കാര്യത്തില്‍ 6 മാസത്തിനകം ഗവര്‍ണര്‍ പരിശോധിച്ച് തീരുമാനം എടുക്കണമെന്നും ഉത്തരവ് പറയുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം ഗാന്ധിജിയുടെ 150 ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടിയെന്നാണ് ആരോപണങ്ങള്‍ക്ക് ജയില്‍ വകുപ്പ് നല്കിയ വിശദീകരണം. നിരവധി പരാതികള്‍ ഉയര്‍ന്ന നടപടിക്കെതിരെ ചില തടവുകാരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ കോടതിയെയും സമീപിച്ചിരുന്നു.

209 പേരുടെ ലിസ്റ്റില്‍ 14 വര്‍ഷം തടവു പൂര്‍ത്തിയാക്കിയ 4 പേരും 10 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ 100 താഴെ പേരുമാണ് ഉണ്ടായിരുന്നത്. അതേസമയം പുറത്തിറങ്ങിയവരുടെ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. നടപടികള്‍ പുര്‍ത്തിയാവുന്നതോടെ റിപ്പോര്‍ട്ട് എതിരായ പലര്‍ക്കും വീണ്ടു ശിക്ഷ തുടരേണ്ട സാഹചര്യം വരുമെന്നും വിലയിരുത്തുന്നു.













