1983 ലോകകപ്പ് തരംഗം വീണ്ടും; വെള്ളിത്തിരയില്‍ കപിലായി രണ്‍വീര്‍ സിംഗ്


മുംബൈ: 1983 ല്‍ നേടിയ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു. കപിലിന്റെ ചെകുത്താന്‍മാര്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരായ വെസ്റ്റിന്‍ഡീസനെ തകര്‍ത്ത് വിശ്വ കിരീടത്തില്‍ മുത്തമിട്ടു.


ലോകകപ്പ് നേട്ടം മൂന്നരപതിറ്റാണ്ടെത്തി നില്‍ക്കുമ്ബോള്‍ ആ മനോഹര നിമിഷങ്ങള്‍ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ബോളിവുഡില്‍ ’83’ എന്ന പേരില്‍ കബീര്‍ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവ നടന്‍ രണ്‍വീര്‍ സിംഗ് ആണ് കപില്‍ ദേവിന്റെ വേഷത്തിലെത്തുന്നത്.


മലയാളികളുടെ പ്രിയ തെലുങ്ക് താരം അല്ലു അര്‍ജ്ജുനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. മറ്റ് താര നിര്‍ണയം പൂര്‍ത്തിയായില്ലെന്നും, ഇന്ത്യയുടെ വിശ്വ വിജയത്തെ മനോഹരമായി വെള്ളിത്തിരയിലെത്തിക്കാനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കബീര്‍ഖാന്‍ വ്യക്തമാക്കി.



Sharing is Caring