103 രാജ്യങ്ങളിലെയും 25 സംസ്ഥാനങ്ങളിലെയും പ്രവാസികേരളീയര്‍; നാലാം ലോകകേരള സഭ നാളെയും മറ്റന്നാളും; പൊതുസമ്മേളനം ഇന്ന്


pinarayi

ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


നിയമസഭ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ബി ഗണേഷ് കുമാര്‍, വി ശിവന്‍കുട്ടി, ജി ആര്‍. അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. രാജ്യസഭാ, ലോക്സഭാംഗങ്ങള്‍ മറ്റ് ജനപ്രതിനിധികള്‍ നോര്‍ക്ക റൂട്ട്സ് റസി. വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി, മറ്റ് ഡയറക്ടര്‍മാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതവും, നോര്‍ക്ക വകുപ്പ് സെക്രട്ടറിയും ലോക കേരള സഭ ഡയറക്ടറുമായ ഡോ. കെ വാസുകി നന്ദിയും പറയും. പൊതു സമ്മേളനത്തെ തുടര്‍ന്ന് മലയാളം മിഷന്‍, ഭാരത് ഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍ ബെന്യാമിന്‍, സിത്താര കൃഷ്ണകുമാര്‍, ഗൗരി ലക്ഷ്മി എന്നിവര്‍ പങ്കെടുക്കുന്ന EXO 2024- അതിരുകള്‍ക്കുപ്പുറം എന്ന കലാപരിപാടി അരങ്ങേറും.




Sharing is Caring