ഐ പിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയല്‍സ്. 27 റണ്‍സിന്റെ മിന്നും ജയമാണ് രാജസ്ഥാൻ വേണ്ടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തുകയും ചെയ്തു.മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 150 റണ്‍സാണ് രാജസ്ഥാൻ അടിച്ചെടുത്തത്. 14 പന്തില്‍ അഞ്ച് സിക്സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റില്‍ 39 റണ്‍സ് നേടി വൈഭവ് കളം നിറഞ്ഞു.
വൈഭവ് മടങ്ങിയിട്ടും പിന്മാറാൻ തയ്യാറാവാത്ത ജയ്സ്വാള്‍ അവസാന പന്ത് വരെ പൊരുതി 32 പന്തില്‍ 77 റണ്‍സ് നേടി. നാല് സിക്സറുകളും പത്ത് ഫോറുകളും അടക്കം 240 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. റിയാൻ പരാഗ് പത്ത് പന്തില്‍ 20 റണ്‍സ് കൂടി ചേർത്തു.മറുപടി ബാറ്റിങ്ങില്‍ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 1 റണ്‍സാണ് നേടിയത്. മുംബൈ തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ അഞ്ച് ഓവറില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. റിയാൻ റിക്കില്ട്ടൻ, രോഹിത് ശർമ, ഹാർദിക്, സൂര്യകുമാർ എന്നിവരെല്ലാം രണ്ടക്കം കാണതെ പുറത്തായി.














